രാഹുൽ ഗാന്ധി ഭരണഘടന കാണിച്ചു, മോദിജി 'യു' ടേൺ അടിച്ചു. ലാറ്ററൽ എൻട്രി വൈകും.

രാഹുൽ ഗാന്ധി ഭരണഘടന കാണിച്ചു, മോദിജി 'യു' ടേൺ അടിച്ചു.  ലാറ്ററൽ എൻട്രി വൈകും.
Aug 20, 2024 11:15 PM | By PointViews Editr


ഡൽഹി: ലാറ്ററൽ എൻട്രിയിലൂടെ കേന്ദ്രമന്ത്രാലയത്തിലേക്ക് 45 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.

'ലാറ്ററൽ എൻട്രി പോലുള്ള ബിജെപിയുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും. ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഭരണഘടനയും സംവരണവും എന്ത് വില കൊടുത്തും സംരക്ഷിക്കും' എന്ന് രാഹുൽ എക്സ‌ിൽ കുറിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് ലാറ്ററൽ എൻട്രി സംബന്ധിച്ച പരസ്യം കേന്ദ്രസർക്കാർ പിൻവലിച്ചത്.


'ഇന്ത്യൻ ഭരണഘടനയും സംവരണവും ഞങ്ങൾ എന്ത് വില കൊടുത്തും സംരക്ഷിക്കും. ബിജെപിയുടെ ലാറ്ററൽ എൻട്രി പോലുള്ള ഗൂഡാലോചനകളെ ഞങ്ങൾ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും. ഞാൻ വീണ്ടും പറയുന്നു. , 50 ശതമാനം എന്ന പരിധി അവസാനിപ്പിച്ചുകൊണ്ട് ജാതിക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ സാമൂഹ്യനീതി നടപ്പാക്കും.' രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

പിന്നാക്ക-ദളിത്-ന്യൂനപക്ഷ ഐക്യത്തിന് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങിയെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. പുതിയ സാഹചര്യത്തിൽ ലാറ്ററൽ എൻട്രിക്കെതിരായി ഒക്ടോബർ രണ്ടിന് നടത്താനിരുന്ന സമരം മാറ്റിവെക്കുന്നതായും അഖിലേഷ് കൂട്ടിച്ചേർത്തു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് ലാറ്ററൽ എൻട്രി വഴി സ്വകാര്യമേഖലയിൽ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള പരസ്യം പിൻവലിക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു പി എസ് സിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി യുപിഎസ് സി അധ്യക്ഷന് കത്ത് നൽകി.

പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് നടപടിയെന്ന് കത്തിൽ വ്യക്തമാക്കുന്നു.

Rahul Gandhi showed the Constitution, Modiji hit a 'U' turn. Lateral entry will be delayed.

Related Stories
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
Top Stories